KollamKeralaNattuvarthaLatest NewsNews

രജിസ്റ്റർ വിവാഹത്തിന് പറഞ്ഞ ദിവസം കാമുകനെത്തിയില്ല: മനംനൊന്ത് യുവതി ജീവനൊടുക്കി

കൊല്ലം: രജിസ്റ്റർ വിവാഹത്തിന് കാമുകനെത്താത്തതിലുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു. തുടയന്നൂർ കാട്ടാമ്പള്ളി വട്ടപ്പാട് മധുഭവനിൽ ധന്യ(23)യാണ് മരിച്ചത്. മണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയായ യുവാവുമായി ഒരുവർഷത്തിലേറെയായി യുവതി പ്രണയത്തിലായിരുന്നു. കഴിഞ്ഞ 14-ന് ധന്യയെ വീട്ടിൽനിന്ന് കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ കാമുകനായ അഖിൽ എന്ന യുവാവിന്റെ വീടിനുസമീപത്തുവെച്ച്‌ ധന്യയെ കണ്ടെത്തി. കടയ്ക്കൽ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ യുവാവ് ധന്യയെ വിവാഹം ചെയ്യാമെന്ന് പോലീസിനോട് സമ്മതിക്കുകയും ചെയ്തു.

23-ന് ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽെവച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് വ്യാഴാഴ്ച ബന്ധുക്കളും പൊതുപ്രവർത്തകരും പഞ്ചായത്ത് ഓഫീസിൽ കാത്തുനിന്നെങ്കിലും യുവാവ് എത്തിയില്ല. ധന്യയ്ക്ക് ഇത് തിരിച്ചടിയായിരുന്നു. തന്നെ കാമുകൻ ചതിക്കുമെന്ന് ധന്യ കരുതിയില്ല. ഇതിന്റെ മനോവിഷമത്തിലാണ് ധന്യ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ധന്യയുടെ അമ്മ വിദേശത്താണ്. അമ്മൂമ്മയ്ക്കൊപ്പമാണ് താമസം. ഫൊറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി. കടയ്ക്കൽ പോലീസ് മേൽനടപടി സ്വീകരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ധന്യയുടെ മൃതദേഹം സംസ്കരിച്ചു. ഒളിവിൽ പോയ അഖിലിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button