KeralaLatest NewsNews

അന്യഗൃഹ ജീവിയെ പോലുള്ള ഈ പ്രതിമ നിർമിച്ച് 6 ലക്ഷം കലക്കിയപ്പോ പട്ടിണി മാറിയോ ഗയ്‌സ്? – സർക്കാരിന് രൂക്ഷ വിമർശനം

തിരുവനന്തപുരം: നടനും സം​ഗീത നാടക അക്കാദമി ചെയർമാൻ കൂടിയായ നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമ്മിക്കുന്നതിൽ ശില്പി വരുത്തിയ പിഴവും, അതിനുവേണ്ടി ചിലവാക്കിയ അഞ്ച് ലക്ഷത്തിലധികം രൂപയും എഴുതി തള്ളിയ സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനം. പ്രതിമയ്ക്ക് വേണ്ടി ചിലവായ തുക എഴുതിത്തള്ളുകയാണെന്ന് അറിയിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. 5.70 ലക്ഷം രൂപയാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ സർക്കാർ കണ്ണുംപൂട്ടി എഴുതിത്തള്ളിയത്. സം​ഗീത നാടക അക്കാദമിയിൽ സ്ഥാപിച്ച പ്രതിമക്ക് മുരളിയുമായി രൂപസാദൃശ്യമില്ലെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് സർക്കാർ നടപടി.

ഇതോടെ, സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കേന്ദ്രം ശിൽപ്പങ്ങൾ നിർമ്മിക്കുന്നത് കണ്ടിറങ്ങി പുറപ്പെട്ട കേരളത്തിന് കണക്കിന് കിട്ടിയെന്നും, കടം വാങ്ങാൻ നടക്കുന്ന കേരളം അഞ്ച് ലക്ഷത്തോളം രൂപ എഴുതിത്തള്ളുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നുവെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു. കേരള സർക്കാരിന്റെ നടപടിക്കെതിരെ നിഷ പി.യും രംഗത്ത് വന്നിരുന്നു. നിഷയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.

നിഷ പി എഴുതിയതിങ്ങനെ:

‘ദാ ഇരിക്കുന്നതാണ്, പാർട്ടി ആപ്പിസ് ശുപാർശ കത്തും കൊണ്ട് വന്ന സിൽപി സൃഷ്‌ടിച്ച മഹാനാടൻ മുരളി…. അതും 5:70 ലക്ഷം രൂപ ചിലവിട്ട്….
Symbolically ഇതാണ് കമ്മ്യൂണിസം. വാചകത്തിൽ ഇപ്പുറത്തുള്ള മനുഷ്യനെ പോലെ കഴിവും കരുത്തും കാണും. പക്ഷെ പ്രാവർത്തികം ആക്കി കൊണ്ട് വരുമ്പോൾ ആ അലുമിനിയം ചെമ്പു കരിഞ്ഞ പരുവത്തിലും By Dubai…. അന്യഗൃഹ ജീവിയെ പോലുള്ള ഈ പ്രതിമ നിർമിച്ചു 6 ലക്ഷം കലക്കിയപ്പോ പട്ടിണി മാറിയോ ഗയ്‌സ്. ആന മുക്കുന്ന കണ്ട് അണ്ണാൻ മുക്കിയാൽ ഇതാ ഗതി….’.

അതേസമയം, രൂപസാദൃശ്യമില്ലാത്ത പ്രതിമ നിർമ്മിച്ചതിനാൽ ശിൽപിയുമായുളള കരാർ റദ്ദാക്കാനും ശിൽപി മുൻകൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നും സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. പ്രതിമയ്ക്ക് രൂപംമാറ്റം വരുത്താൻ പലതവണ ശിൽപിക്ക് അവസരം നൽകിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നിർമ്മാണം നിർത്തിവെക്കാൻ അക്കാദമി ആവശ്യപ്പെട്ടു. ഇതിനു മുമ്പെ മുഴുവൻ തുകയും ശിൽപി കൈപറ്റിയിരുന്നു. പിന്നീട് പ്രതിമ നിർമ്മാണത്തിന് അനുവദിച്ചതിലും കൂടുതൽ തുക ചെലവായെന്നും മറ്റ് വരുമാന മാർ​ഗങ്ങളില്ലാത്തതിനാൽ തിരിച്ചടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ശിൽപി അഭ്യാർത്ഥിച്ചിരുന്നു. ഇതിനെതുടർന്ന് ജൂലൈയിൽ ചേർന്ന അക്കാദമി നിർവാഹക സമിതി ഇക്കാര്യം ചർച്ച ചെയ്യുകയും തുക എഴുതിത്തള്ളണമെന്ന അപേക്ഷ സർക്കാരിനു കൈമാറുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button