Latest NewsIndiaNews

ബിബിസി ഓഫീസുകളിലെ ആദായനികുതി റെയ്ഡ് തുടരുന്നു, പരിശോധനക്കെതിരെ ബിബിസി സുപ്രീംകോടതിയെ സമീപിച്ചേക്കും

ന്യൂഡല്‍ഹി: മുംബൈയിലേയും ഡെല്‍ഹിയിലേയും ബിബിസി ഓഫീസുകളിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ റൈഡ് തുടരുന്നു. ചില ജീവനക്കരോട് ഓഫീസിൽ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയോട് സഹകരിക്കുമെന്ന് ബിബിസി പ്രസ്താവനയില്‍ അറിയിച്ചു. ബിബിസിയുടെ പ്രവർത്തനം പതിവുപോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി. പരിശോധനയ്ക്കെതിരെ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെടാൻ ബിബിസി ആലോചിക്കുന്നുണ്ടെന്നാണ് സൂചന

ഇന്നലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു.

ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യൻ ഭാഷാ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button