Latest NewsArticleNewsValentines Day

പ്രണയ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് നൽകാം ഈ സമ്മാനങ്ങൾ

ഫെബ്രുവരി 14 അടുത്തെത്തി കഴിഞ്ഞു. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമായ വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ എന്ത് സമ്മാനം നൽകും എന്നായിരിക്കും വാലൻന്റൈ‍ൻ ദിനം അടുത്തെത്തുമ്പോഴേക്കും ഓരോരുത്തരും ചിന്തിക്കുക. ഓരോ പ്രണയ ദിനവും വരുമ്പോഴും പങ്കാളിക്കെങ്ങനെ വേറിട്ട സമ്മാനം നൽകാം എന്ന ചിന്തയാണ് ആദ്യം വരിക. നമ്മൾ അവർക്ക് നൽകുന്ന സമ്മാനങ്ങൾ അവരെ പോലെ തന്നെ ഏറ്റവും പ്രിയപ്പെട്ടതാകണം. അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാകട്ടെ അവരുടെ അഭിരുചിക്കനുസൃതമാവട്ടെ നിങ്ങൾ നൽകുന്ന ഓരോ സമ്മാനങ്ങളും. നാം ഇഷ്ടപ്പെടുന്നവരെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. അവരെ എന്നും ചേർത്ത് നിർത്താൻ സമ്മാനങ്ങൾക്കു കഴിയും. ഓരോ സമ്മാനങ്ങളും അവർ ഇന്നും നമുക്ക് പ്രിയപ്പെട്ടവരാണെന്ന് അവരെ ഓർമ്മപ്പെടുത്തും. പ്രിയപ്പെട്ടവര്‍ക്ക് നിങ്ങള്‍ക്ക് ഈ ദിനത്തില്‍ നല്‍കാന്‍ പറ്റിയ ചില സമ്മാനങ്ങള്‍ ഉണ്ട്. അവ ഏതെന്ന് നോക്കാം.

റോസാ പുഷ്പങ്ങള്‍

പ്രണയത്തിന്റെ പ്രതീകമാണ് റോസാ പുഷ്പങ്ങള്‍. വ്യത്യസ്ത തരം റോസാപുഷ്പങ്ങള്‍ പ്രണയിക്കുന്നവര്‍ക്ക് കൈമാറി നിങ്ങളുടെ പ്രണയം നിങ്ങള്‍ക്ക് അവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്താം.

ഗ്രീറ്റിങ്ങ് കാർഡുകൾ

അക്ഷരങ്ങളെക്കാൾ ഓർത്തുവെക്കാൻ സാധിക്കുന്നത് മറ്റൊന്നുമുണ്ടാവില്ല. പ്രണയം മനസ്സിൽ തൊട്ടെഴുതുന്ന ​ഗ്രീറ്റിങ്ങ് കാർഡുകൾ സമ്മാനമായി പ്രിയപ്പെട്ടവർക്ക് നൽകാം. പ്രിയപ്പെട്ടവർ എത്രമേൽ നമുക്ക് പ്രിയപ്പട്ടവരാണെന്ന് പറയാൻ ഓരോ എഴുത്തിലൂടെയും സാധിക്കും. ഗ്രീറ്റിങ്ങ് കാർഡുകളിൽ പ്രണയം കുറിച്ച് നൽകാം.

പൂക്കൾ

പ്രണയത്തിന്റെ അഭിഭാജ്യ ഘടകമാണ് പൂക്കൾ. പ്രണയാഭ്യർത്ഥന നടത്താൻ ഇതിനെ വെല്ലുന്ന സമ്മാനങ്ങൾ ഇല്ല. ഫ്രഷ് റെഡ് റോസ്, ഗെർബറാസ്, ഡെയ്സി, ലില്ലി എന്നീ പൂക്കളുടെ ചെണ്ടുകൾ നൽകി പ്രണയം അറിയിക്കാം. ഈ പൂക്കൾ പ്രണയം, വികാരം, നിഷ്കളങ്കത, അനന്തമായ സ്നേഹത്തിന്റെയും പ്രതീകമാണ്.

ചോക്ളേറ്റുകൾ

മറ്റൊരു മികച്ച റൊമാന്റിക്ക് സമ്മാനമാണ് ചോക്ളേറ്റ്. ആൺ പെൺ ഭേദമില്ലാതെ എല്ലവാർക്കും ഇവ ഇഷ്ടവുമാണ്. ഡാർക്ക്, വൈറ്റ്, മിൽക്ക് ചോക്ലേറ്റുകളിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇഷ്ടമുള്ള ചോക്ളേറ്റ് തിരഞ്ഞെടുക്കാം.

പെയിന്റിങ്ങ്

പെയിന്റിങ്ങ്, ഷോപീസ്, ഹോം ഫ്രേഗ്റൻസ്, സോഫ്റ്റ് ടോയ്സ്, മെമന്റോ എന്നിവയൊക്കെ എന്നും സൂക്ഷിക്കാനായുള്ള ഗിഫ്റ്റുകളായി നൽകാം.

ഇത് കൂടാതെ കേക്കുകള്‍. ബ്ലാക്ക് ഫോറസ്റ്റ് കേക്കുകള്‍. ബട്ടര്‍സ്‌കോച്ച് കേക്കുകള്‍. ഫ്രഷ് ഫ്രൂട്ട് കേക്കുകള്‍ എന്നിവയും സമ്മാനമായി നല്‍കാം. ചെടികള്‍, വീട്ടിലെ അലങ്കാരങ്ങള്‍, എന്നിവയും നല്‍കാം. കസ്റ്റമൈസ് ചെയ്ത സമ്മാനങ്ങളും നല്‍കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button