KeralaLatest NewsNews

പൂപ്പാറക്ക് സമീപം വീണ്ടും കാട്ടാന ആക്രമണം: രണ്ട് വീടുകൾ തകർത്തു

ഇടുക്കി: പൂപ്പാറക്ക് സമീപം ശങ്കരപാണ്ട്യമെട്ടിൽ കാട്ടാന ആക്രമണത്തില്‍ രണ്ട് വീടുകൾ തകര്‍ന്നു. അരിക്കൊമ്പനെന്നറിയപ്പെടുന്ന കാട്ടാനയാണ് നാശം വിതയ്ക്കുന്നത്.

ശങ്കരപാണ്ഡ്യമെട്ട് സ്വദേശി മുരുകന്റെ വീടാണ് രാത്രി അരികൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാൻ തകർത്തത്. മുരുകനും ഭാര്യ സുധയും അയൽവാസിയുടെ വീട്ടിലേക്ക് പോയ സമയത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ മുൻഭാഗം പൂർണമായി തകർന്നു. വീടിനകത്ത് സൂക്ഷിച്ചിരുന്ന അരിയും പച്ചക്കറിയും കാട്ടാന എടുത്ത തിന്നുകയും ചെയ്തു.

സംഭവമറിഞ്ഞെത്തിയ വനം വകുപ്പ് വാച്ചർമാരും നാട്ടുകാരും ചേർന്നാണ് ഒറ്റയാനെ കാട്ടിലേക്ക് ഓടിച്ചത്.

ഡിസംബർ അവസാനം സമീപത്തെ വെറ്റി ഗണപതിയുടെ വീടും കാട്ടാന തകർത്തിരുന്നു. വനം വകുപ്പിനെതിരേ ശക്തമായ പ്രതിഷേധത്തിലേയ്ക്ക് നീങ്ങാനും തോട്ടം തൊഴിലാളിൾ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button