KeralaLatest NewsNews

അപകടമൊഴിയാതെ താമരശ്ശേരി ചുരം; അഞ്ചാം വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു 

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ അപകടം ഒഴിയുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി അപകടങ്ങളാണ് ചുരത്തില്‍ ഉണ്ടായത്.

ഇരുചക്ര വാഹന യാത്രികൻ ആണ് ഇന്ന്‌ അപകടത്തിൽ പെട്ടത്. അഞ്ചാം വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പെരിന്തൽമ്മണ്ണ സ്വദേശിയായ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആഴ്ചകള്‍ക്ക് മുമ്പാണ് ഓറഞ്ച് കയറ്റി വന്ന ചരക്കുലോറി പള്ളിക്ക് മുകളിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. പരിക്കേറ്റ ഡ്രൈവറെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്കാണ് ഓറഞ്ച് ലോഡുമായി ചുരമിറങ്ങി വരികയായിരുന്ന ലോറി മറിഞ്ഞത്. ഇറക്കമിറങ്ങുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. മസ്ജിദിന്‍റെ മിനാരമടക്കം ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.

അടിവാരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറി ഒന്നാം വളവിന് താഴെയായി ചുരം 28 -ല്‍ മദ്യവുമായി വന്ന ലോറി മറിഞ്ഞിരുന്നു.

അതിന് മുമ്പ് സ്‌റ്റോപ്പ് ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ടാം വളവിനും ചിപ്പിലിത്തോടിന് സമീപത്തായിരുന്നു അന്നത്തെ അപകടം. വീതി കുറഞ്ഞ റോഡില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയത്. രാവിലെയായതിനാല്‍ തന്നെ അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ കനത്ത ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button