Latest NewsNewsInternational

കോവിഡ് വന്ന് ജനങ്ങള്‍ മരിച്ച് വീണുകൊണ്ടിരിക്കുമ്പോള്‍, ഇവിടെ ശാന്തമാണെന്ന് ഗ്ലോബല്‍ ടൈംസ്

ബെയ്ജിംഗ്: ചൈനയില്‍ കോവിഡ് പടര്‍ന്ന് പിടിച്ചിട്ടും ജനങ്ങള്‍ മരിച്ചുവീണിട്ടും രാജ്യത്ത് ഒരു പ്രശ്‌നവുമില്ലെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ശ്മശാനങ്ങളിലും മോര്‍ച്ചറികളിലും മൃതദേഹങ്ങള്‍ കുന്നുകൂടുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, ഡിസംബര്‍ 19 വരെ ഏഴ് കോവിഡ് -19 മരണങ്ങളും ഡിസംബര്‍ 20 ന് പൂജ്യവും മാത്രമാണ് ഭരണകൂടം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടെന്ന് ഗ്ലോബല്‍ ടൈംസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: ചൈനയില്‍ കൊറോണ പടര്‍ന്നു പിടിക്കുന്നു, മൃതദേഹങ്ങള്‍ കുന്നുകൂടുന്നു: ആശങ്കയില്‍ ലോകാരോഗ്യ സംഘടന

അതേസമയം, സാഹചര്യം നേരിടാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്നും കോവിഡ് പരിശോധനാ ഫലങ്ങള്‍ പരിശോധിക്കാതെ സുഖം പ്രാപിച്ച രോഗികള്‍ വീട്ടിലേയ്ക്ക് മടങ്ങുന്നുവെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ബാറുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍, ജിംനേഷ്യങ്ങള്‍, ഡൈന്‍-ഇന്‍ സേവനങ്ങള്‍, ഹോട്ടല്‍ കോണ്‍ഫറന്‍സുകള്‍, ഭൂഗര്‍ഭ ബിസിനസുകള്‍ എന്നിവ രാജ്യത്ത് സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button