Latest NewsNewsBusiness

ഒഎൻഡിസിയുമായി കൈകോർക്കാനൊരുങ്ങി ആമസോണും ഫ്ലിപ്കാർട്ടും, അവസാന ഘട്ട ചർച്ചകൾ ഉടൻ പൂർത്തിയാകും

2022 ഏപ്രിൽ മാസത്തിലാണ് ഒഎൻഡിസിയുടെ പ്രവർത്തനം ആരംഭിച്ചത്

ഒഎൻഡിസിയുടെ ഭാഗമാകാനൊരുങ്ങി പ്രമുഖ ഇ- കൊമേഴ്സ് ഭീമന്മാരായ ആമസോണും ഫ്ലിപ്കാർട്ടും. പുതിയ സഹകരണത്തിലൂടെ ചെറുകിട ബിസിനസുകാർക്കും, ചില്ലറ വ്യാപാരികൾക്കും നേട്ടം കൊയ്യാനുള്ള അവസരമാണ് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. വാണിജ്യ മന്ത്രാലയത്തിന്റെ ഡിപിഐഐടി സെക്രട്ടറി അനുരാഗ് ജെയിനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

നിലവിൽ, നിരവധി കമ്പനികളാണ് ഒഎൻഡിസിയുടെ ഭാഗമായിട്ടുള്ളത്. അടുത്ത എട്ടാഴ്ചക്കുള്ളിൽ ഫാഷൻ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബ്യൂട്ടി, പേഴ്സണൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ പുതിയ വിഭാഗങ്ങൾ ഒഎൻഡിസി നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തുന്നതാണ്. കൂടാതെ, നെറ്റ്‌വർക്കുകളിലെ സെഗ്മെന്റുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

Also Read: ഉത്തർപ്രദേശിൽ കോടികളുടെ നിക്ഷേപം നടത്താൻ വിദേശ കമ്പനികൾ: കരാറിൽ ഒപ്പുവെച്ചു

2022 ഏപ്രിൽ മാസത്തിലാണ് ഒഎൻഡിസിയുടെ പ്രവർത്തനം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് സേവനങ്ങൾ നൽകിയത്. നിലവിലെ കണക്കുകൾ പ്രകാരം, 85 നഗരങ്ങളിൽ ഒഎൻഡിസിയുടെ സേവനം ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button