Latest NewsNewsAutomobile

ലോ- ഫ്ലോർ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്, ആദ്യം എത്തുന്നത് ഈ നഗരത്തിൽ

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബസുകളാണ് അവതരിപ്പിക്കുക

ലോ- ഫ്ലോർ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ ബെംഗളൂരു നഗരത്തിലാണ് ലോ- ഫ്ലോർ ഇലക്ട്രിക് ബസുകൾ ഓടിത്തുടങ്ങുക. ഇതിന്റെ ഭാഗമായി ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി ടാറ്റാ മോട്ടോഴ്സ് കരാറിൽ ഏർപ്പെട്ടു. ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടിഎംഎൽ സ്മാർട്ട് സിറ്റി മൊബൈൽ സൊല്യൂഷൻസാണ് ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബസുകളാണ് അവതരിപ്പിക്കുക. 12 മീറ്ററാണ് ബസിന്റെ നീളം. സുസ്ഥിരവും സുഖപ്രദവുമായ യാത്രയ്ക്കായി മികച്ച ഡിസൈനിനോടൊപ്പം തന്നെ ഇൻ- ക്ലാസ് സവിശേഷതകളും ഉൾക്കൊള്ളിക്കുന്നതാണ്. നിലവിൽ, വിവിധ നഗരങ്ങളിലായി 730- ലധികം ഇലക്ട്രിക് ബസുകളാണ് ടാറ്റാ മോട്ടോഴ്സ് വിതരണം ചെയ്തിട്ടുള്ളത്.

Also Read: സുപ്രീം കോടതിക്ക് രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button