CinemaLatest NewsNews

ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണ് കമ്മ്യൂണിസം: ബേല താർ

ഇന്നുവരെ താനൊരു നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ലെന്ന് ഹം​ഗേറിയൻ ചലച്ചിത്ര സംവിധായകൻ ബേല താർ. കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണ്. കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണെന്നും തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും മനുഷ്യത്വ ധ്വംസനങ്ങൾക്കും വേണ്ടിയുള്ള മറയായാണ് കമ്മ്യൂണിസത്തെ ലോകനേതാക്കൾ ഉപയോഗിക്കുന്നതെന്നും ബേല താർ പറഞ്ഞു.

‘എന്റെ രാഷ്ട്രീയം ഈ സർക്കാർ അംഗീകരിച്ചതുകൊണ്ടാണല്ലോ പുരസ്‌കാരം നൽകുന്നത്. ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന് കീഴിൽ ഇത്തരം ചലച്ചിത്രമേളകൾ സംഘടിപ്പിക്കുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമുണ്ട്. ഇവിടെ വിമർശനത്തിനും പ്രതിഷേധങ്ങൾക്കും വിലക്കില്ലെന്ന് താൻ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഈ പുരസ്‌കാരം സ്വീകരിക്കാൻ അവശതയിലും ഞാനെത്തിയത്’.

‘ഇന്നുവരെ ഞാനൊരു നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണ്. തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും മനുഷ്യത്വ ധ്വംസനങ്ങൾക്കും വേണ്ടിയുള്ള മറയായാണ് കമ്മ്യൂണിസത്തെ ലോകനേതാക്കൾ ഉപയോഗിക്കുന്നത്. കമ്മ്യൂണിസവും മാർക്‌സിസവും എന്താണെന്ന് തിരിച്ചറിയാത്തവരാണ് ഇവരിൽ നല്ലൊരു വിഭാഗവും. കേരളത്തിലെ കാര്യം എനിക്കറിയില്ല’.

Read Also:- ബഫർസോൺ; സർക്കാർ സ്വീകരിക്കുന്ന നിലപാടുകളിൽ കടുത്ത ആശങ്ക; സർക്കാരിനെതിരെ സമരം ശക്തമാക്കാൻ കെസിബിസി

‘ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണ് കമ്മ്യൂണിസം. കമ്മ്യൂണിസത്തെ നെഞ്ചോടു ചേർത്തുപിടിച്ച എന്റെ രാജ്യം തന്നെയാണ് അതിനെ വെറുക്കാനും പഠിപ്പിച്ചത്. 16 വയസുവരെ ഞാനൊരു തീവ്ര കമ്മ്യൂണിസ്റ്റായിരുന്നു. പിൻക്കാലത്ത് ഞാൻ ആരാധിച്ചവരൊക്കെ വ്യാജ കമ്മ്യൂണിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതുവരെ നടന്ന വഴികളിൽ നിന്ന് തിരിഞ്ഞുനടക്കാൻ പഠിച്ചത്’ ബേല താർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button