KeralaLatest NewsNews

ഐഎഫ്എഫ്കെ വേദിയില്‍ കൂട്ടത്തല്ല്

രാജ്യാന്തര ചലച്ചിത്ര മേളയായ ഐഎഫ്എഫ്കെയില്‍ ഡെലിഗേറ്റുകളും വോളണ്ടിയര്‍മാരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയായ ഐഎഫ്എഫ്കെയില്‍ ഡെലിഗേറ്റുകളും വോളണ്ടിയര്‍മാരും തമ്മില്‍ സംഘര്‍ഷം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

Read Also:ഭീകര പ്രവർത്തനത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നു: 2000 രൂപ നോട്ട് നിരോധിക്കണമെന്ന് ബിജെപി എംപി

റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ലെന്നതാണ് ആക്ഷേപം. തുടര്‍ന്ന് മുദ്രവാക്യം വിളിച്ച് ഡെലിഗേറ്റുകള്‍ തീയേറ്ററിന് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. ഇവരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റി. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ സംഘര്‍ഷം നടന്നിരുന്നു. സീറ്റ് ലഭിക്കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന ബുക്കിംഗ് വഴിയാണ് സിനിമയ്ക്ക് റിസര്‍വേഷന്‍ നടക്കുന്നത്. എന്നാല്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം മോശമാണെന്നും നിരവധി പേര്‍ക്ക് ദുരനുഭവമാണ് ഉണ്ടാകുന്നതെന്നും വിമര്‍ശനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button