KeralaLatest NewsNewsBusiness

കൊച്ചി മെട്രോ: അഞ്ചുവർഷത്തിനിടയിൽ ആറുകോടി യാത്രക്കാർ

കോവിഡ് വ്യാപനം വന്നതോടെ കുറച്ച് മാസങ്ങളോളം സർവീസ് നിർത്തിവച്ചിരുന്നു

കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതിന് ശേഷം ഇതുവരെയുളള യാത്രക്കാരുടെ എണ്ണം ആറുകോടി കടന്നു. മെട്രോ സർവീസ് ആരംഭിച്ച് അഞ്ചുവർഷത്തിനിടയിലാണ് 6 കോടി യാത്രക്കാരെന്ന നേട്ടം കൈവരിച്ചത്. 2017 ജൂണിലാണ് മെട്രോ യാത്ര തുടങ്ങിയത്. 2022 ജൂലൈ 14 വരെയുള്ള കണക്കുകൾ പ്രകാരം, 6,01,03,828 പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്.

കോവിഡ് വ്യാപനം വന്നതോടെ കുറച്ച് മാസങ്ങളോളം സർവീസ് നിർത്തിവച്ചിരുന്നു. ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. സർവീസ് മുടങ്ങിയില്ലായിരുന്നെങ്കിൽ വളരെ മുമ്പേ തന്നെ യാത്രക്കാരുടെ എണ്ണം 6 കോടി പിന്നിടുമായിരുന്നു.

Also Read: റെനിലിനെ മുന്‍നിര്‍ത്തി ഭരണതുടർച്ച ? ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും

2021 ഡിസംബർ 21 നാണ് യാത്രക്കാരുടെ എണ്ണം അഞ്ചുകോടി കടന്നത്. തുടർന്ന് ഏതാനും മാസങ്ങൾക്കുള്ളിലാണ് ആറ് കോടിയിലേക്ക് എത്തിയത്. പ്രതിദിനം ഏകദേശം 65,000 യാത്രക്കാർ മെട്രോയിൽ യാത്ര ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button