KeralaLatest News

ഒരാൾ നോ പറഞ്ഞാൽ തോണ്ടലുമായി പിന്നാലെ നടക്കരുതെന്ന് താക്കീത് നൽകി ജാസ്മിൻ, ദിൽഷയുടെ കാലുപിടിച്ചു മാപ്പുപറഞ്ഞു ബ്ലെസ്സ്ലി

മുംബൈ: ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാൻഡ് ഫിനാലെയ്ക്ക് രണ്ടു ദിവസം മാത്രമാണ് ഉള്ളത്. ഇപ്പോൾ ഔട്ട് ആയിപ്പോയ മത്സരാർത്ഥികളെ എല്ലാം ഹൗസിലേക്ക് വിട്ടിരിക്കുകയാണ്. ഇന്നലെ രാത്രി റോബിനും ജാസ്മിനും ഉൾപ്പെടെ പഴയ എല്ലാ മത്സരാർത്ഥികളും വീടിനുള്ളിൽ എത്തിക്കഴിഞ്ഞു. ഇപ്പോൾ ആഘോഷമാണ് നടക്കുന്നത്.

ഇതിനിടെ ബ്ലെസ്സ്ലിക്ക് ദിൽഷയോടുള്ള മനോഭാവത്തെ കുറിച്ച് റോബിൻ വന്നപ്പോഴേ ഒരു സൂചന നൽകിയെങ്കിലും, നമുക്ക് പുറത്തു വെച്ച് സംസാരിച്ചു ശരിയാക്കാം എന്നായിരുന്നു ബ്ലെസ്സ്ലി പറഞ്ഞത്. എന്നാൽ ജാസ്മിൻ ബ്ലെസ്സ്ലിക്ക് കനത്ത താക്കീതാണ് നൽകിയത്. ഒരാൾ നോ പറഞ്ഞാൽ അവരുടെ പിന്നാലെ തോണ്ടലും മറ്റുമായി നടക്കുന്നത് നല്ലതല്ല എന്നും, മേലാൽ ഇത്തരം തെണ്ടിത്തരം കാണിക്കരുതെന്നും ജാസ്മിൻ മുന്നറിയിപ്പ് നൽകി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വീഡിയോ കാണാം: courtesy: instagram 

പിന്നാലെ ദിൽഷയുടെ കാലുപിടിച്ചു ബ്ലെസ്സ്ലി മാപ്പ് പറയുകയും ചെയ്തു.

 

video courtesy:  Biggboss 

ഇതോടെ റോബിൻ ഫാൻസ്‌ വീണ്ടും സന്തോഷത്തിലാണ്. ഇപ്പോഴും പഴയ മത്സരാർത്ഥികളും ഫൈനലിസ്റ്റുകളും തമ്മിൽ ബിഗ്‌ബോസിൽ സന്തോഷകരമായ നിമിഷങ്ങളാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button