Latest NewsNewsIndiaBusiness

എക്സ്പെരിയോൺ ടെക്നോളജീസ്: രാജ്യത്തുടനീളം റിക്രൂട്ട്മെന്റിനൊരുങ്ങുന്നു

എക്സ്പെരിയോണിന്റെ ക്ലൈന്റ് പട്ടികയിൽ 350 ഓളം കമ്പനികൾ ഇടം നേടിയിട്ടുണ്ട്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സ്പെരിയോൺ ടെക്നോളജീസ് രാജ്യത്തുടനീളം റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങുന്നു. വിവിധ ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. അടുത്ത 3 വർഷത്തിനകം ഏകദേശം 1,900 പേർക്കാണ് എക്സ്പെരിയോൺ ടെക്നോളജീസ് ജോലി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, തുടക്കക്കാർക്കും എക്സ്പെരിയോൺ ടെക്നോളജീസിന്റെ ഭാഗമാകാൻ അവസരം നൽകുന്നുണ്ട്.

നിലവിൽ 1,100 പേരാണ് എക്സ്പെരിയോൺ ടെക്നോളജീസിന് കീഴിൽ ജോലി ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ട നിയമനത്തിൽ 500 പേർക്കാണ് ജോലി ലഭിക്കുക. പ്രധാനമായും ട്രാൻസ്പോർട്ടേഷൻ, ഹെൽത്ത് കെയർ, റീട്ടെയിൽ, ഫിനാൻഷ്യൽ സർവീസ് എന്നീ മേഖലകളിലാണ് കമ്പനി കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. ഈ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് വിവിധ സോഫ്റ്റ്‌വെയർ പ്രോഡക്ടുകളാണ് എക്സ്പെരിയോൺ ടെക്നോളജീസ് ലഭ്യമാക്കുന്നത്. കൂടാതെ, എക്സ്പെരിയോണിന്റെ ക്ലൈന്റ് പട്ടികയിൽ 350 ഓളം കമ്പനികൾ ഇടം നേടിയിട്ടുണ്ട്.

Also Read: സഹകരണ ബാങ്ക്: നിക്ഷേപ ഗാരന്റി ഫണ്ട് വർദ്ധിപ്പിച്ചു

ആഗോള തലത്തിൽ സാന്നിധ്യമുള്ള മലയാളി ഡിജിറ്റൽ പ്രോഡക്ട് എൻജിനീയറിംഗ് കമ്പനി കൂടിയാണ് എക്സ്പെരിയോൺ ടെക്നോളജീസ്. യുഎസ്, യുകെ, ജർമനി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ എക്സ്പെരിയോണിന് ഓഫീസുകൾ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button