Latest NewsNewsIndiaTechnology

എയർപ്യൂരിഫയർ ഹെഡ്‌ഫോണുകൾ പുറത്തിറക്കി ഡൈസൺ

ന്യൂഡൽഹി: എയർപ്യൂരിഫയർ ഹെഡ്ഫോണുകൾ പുറത്തിറക്കി ഡൈസൺ. ഇൻ ബിൽട്ട് എയർ പ്യൂരിഫയറുള്ള ഹെഡ്ഫോണുകൾക്ക് ഡൈസൺ സോൺ എന്നാണ് പേര് നൽകിയിരിക്കുന്നത്. ആറു വർഷത്തെ ഗവേഷണങ്ങളുടെയും വികസനത്തിന്റെയും ഫലമാണ് ഡൈസന്റെ പുതിയ ഉത്പന്നം.

Read Also: വൺപ്ലസ് 10 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വില കുറച്ച് വൺപ്ലസ് 9 പ്രോ

സെപ്തംബർ മാസം മുതൽ പുതിയ ഉത്പന്നം വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എയർപ്യൂരിഫയർ ഹെഡ്‌ഫോണിന്റെ വിലയും സവിശേഷതകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വരും ദിവസങ്ങളിൽ വ്യക്തമാക്കുമെന്നും കമ്പനി അറിയിച്ചു.

ഡൈസൺ സോണിന്റെ ഇയർകപ്പിനുള്ളിലെ കംപ്രസ്സറുകൾ ഹെഡ്ഫോണുകൾക്കുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ഡ്യുവൽ-ലെയർ ഫിൽട്ടറുകളിലൂടെ വായു വലിച്ചെടുക്കുന്നു. അൾട്രാഫൈൻ കണങ്ങളെയും ബ്രേക്ക് ഡസ്റ്റ് പോലുള്ള സ്രോതസ്സുകളിൽ നിന്നുള്ള കണങ്ങളെയും പിടിച്ചെടുക്കുന്ന നെഗറ്റീവ് ചാർജുള്ള ഇലക്ട്രോസ്റ്റാറ്റിക് ഫിൽട്ടർ ഇതിലുണ്ട്. ഡൈസൺ സോണിലുള്ള പൊട്ടാസ്യം സമ്പുഷ്ടമായ കാർബൺ പാളി NO2, SO2 എന്നിവ പോലുള്ള നഗര വാതക മലിനീകരണം പിടിച്ചെടുക്കുന്നു. കംപ്രസർ പിന്നീട് കോൺടാക്റ്റ് ഫ്രീ വിസർ വഴി ശുദ്ധീകരിച്ച വായു ധരിക്കുന്നയാളുടെ മൂക്കിലേക്കും വായിലേക്കും എത്തിക്കുന്നു.

Read Also: ‘കടുവ’യും ‘സുൽത്താനും’ നഷ്ടപ്പെടുന്ന ടിപ്പു: ശരിയായ ചരിത്രം വീണ്ടെടുക്കാനുള്ള പാതയിലാണെന്ന് സമിതി

shortlink

Related Articles

Post Your Comments

Related Articles


Back to top button