Latest NewsArticleNewsIndiaWriters' Corner

‘മദ്യ നിരോധനം എടുത്തുമാറ്റും’ ബിജെപിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വോട്ടായി മാറുമോ? മണിപ്പൂരിൽ പുതിയ രാഷ്ട്രീയ പോരുകൾ

മദ്യ നയത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മണിപ്പുരിനെ അസ്ഥിരപ്പെടുത്തുമെന്നാണ് കോൺഗ്രസിന്റെ വാദം.

ഗുവാഹത്തി: പല സംസ്ഥാനങ്ങളും ഇലക്ഷൻ നേരിടുകയാണ്. മണിപ്പൂരും തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി ‘മദ്യ നിരോധന’ത്തെയാണ് ഏറ്റുപിടിച്ചിരിക്കുന്നത്. നിലവിൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് മണിപ്പൂർ. ബിജെപിക്കു തുടർഭരണം ലഭിച്ചാൽ സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശ മദ്യശാലകൾ വ്യാപകമായി തുറക്കുമെന്നാണ് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ പ്രസ്താവന. ഫെബ്രുവരി 28 ന് ഒന്നാം ഘട്ട വോട്ടെടുപ്പു നടക്കുന്ന മണിപ്പൂരിൽ പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് എൻ. ബിരേൻ സിങ്ങിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. കഴിഞ്ഞ വ്യാഴാഴ്ച കിഴക്കൻ ഇംഫാലിലെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലാണ് സംസ്ഥാനത്തു വിദേശമദ്യത്തിന്റെ ലഭ്യത ഉറപ്പു വരുത്തുമെന്ന് ബിരേൻ സിങ് പ്രഖ്യാപിച്ചത്.

read also: കോൺഗ്രസിന് വീണ്ടും തിരിച്ചടി: ഗുലാം നബി ആസാദിന്‍റെ അനന്തരവൻ ബിജെപിയിലേക്ക്

മണിപ്പൂരിൽ 1991 ൽ കൊണ്ടുവന്ന സമ്പൂർണ മദ്യനിരോധനത്തിൽ നിന്ന് 2010 ൽ അഞ്ച് മലയോര ജില്ലകളെ ഒഴിവാക്കിയിരുന്നു. കൂടാതെ മണിപ്പൂർ നിയമസഭയുടെ സെലക്ട് കമ്മിറ്റി 1991 ലെ മദ്യ നിരോധന നിയമത്തിലെ ഭേദഗതിയ്ക്ക് അടുത്തിടെ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, ബിജെപിയുടെ പുതിയ മദ്യ നയത്തെ രാഷ്ടീയ ആയുധമാക്കുകയാണ് കോൺഗ്രസ്.

മദ്യ നയത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മണിപ്പൂരിനെ അസ്ഥിരപ്പെടുത്തുമെന്നാണ് കോൺഗ്രസിന്റെ വാദം. മ്യാൻമറിൽ നിന്നുള്ള മയക്കുമരുന്നിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാർ മണിപ്പൂരിനെ അശാന്തിയിലേക്കു തള്ളിവിടാൻ മത്സരിക്കുകയാണെന്ന് മണിപ്പൂരിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറയുന്നു.

മദ്യ നയം കൂടാതെ, കോവിഡ് വാക്സിൻ എല്ലാവര്ക്കും എത്തിക്കാനും ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് പരാതി ഉന്നയിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണിപ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരെല്ലാം വന്നുപോയി, ഇവിടുത്തെ വാക്സിനേഷൻ യജ്ഞം വർധിപ്പിക്കാൻ ചെറുവിരൽ പോലും അനക്കാൻ ആരും തയാറായില്ല. സംസ്ഥാനത്തെ ജനസംഖ്യയുടെ 48 ശതമാനം പേർക്കു മാത്രമേ രണ്ടുഡോസ് വാക്സീൻ ഇതുവരെ ലഭിച്ചിട്ടുള്ളുവെന്നും ജനങ്ങളെ വഞ്ചിക്കാൻ ബിജെപി സർക്കാർ മത്സരിക്കുകയാണെന്നുമാണ് കോൺഗ്രസിന്റെ വിമർശനം. മണിപ്പൂരിലെ സ്ത്രീകളെ അപമാനിക്കുന്നതാണു മുഖ്യന്ത്രിയുടെ പ്രസ്താവനയെന്നും ഇത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് രംഗത്തെത്തി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button