Latest NewsNewsIndia

നികുതി വെട്ടിപ്പ് കേസ് : നിരവധി എസ്പി നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ലക്നൗ: നികുതി വെട്ടിപ്പ് കേസുകളില്‍ സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ചില അടുത്ത സഹായികളുടെ സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. സെക്രട്ടറിയും ദേശീയ വക്താവുമായ രാജീവ് റായ്, ആര്‍സിഎല്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍ മനോജ് യാദവ്, അഖിലേഷ് യാദവിന്റെ ഒഎസ്ഡി ആയി മാറിയ ജൈനേന്ദ്ര യാദവ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.

Read Also : കാർ കേടായി വഴിയിൽ കുടുങ്ങിയ യുവാവിന് അപ്രതീക്ഷിത സമ്മാനവുമായി ഗവർണർ

അഖിലേഷ് യാദവിന്റെ അടുത്തയാളായി കണക്കാക്കപ്പെടുന്ന മൗ ജില്ലയിലെ സഹദത്പുരയിലുള്ള രാജീവ് റായിയുടെ വീട്ടില്‍ വാരാണസിയില്‍ നിന്നുള്ള 12 അംഗ ഐടി സംഘമാണ് തിരച്ചില്‍ ആരംഭിച്ചത്. 2012 ല്‍ യുപിയില്‍ കേവല ഭൂരിപക്ഷത്തോടെ അധികാരം നേടിയ സമാജ് വാദി പാര്‍ട്ടി സര്‍ക്കാറിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖനാണ് രാജീവ് റായ്. ലക്‌നൗ, മെയിന്‍പുരി, ആഗ്ര എന്നിവിടങ്ങളില്‍ റായിക്ക് ഒന്നിലധികം സ്വത്തുക്കള്‍ ഉണ്ട്.

അതേസമയം, തനിക്ക് കള്ളപ്പണമോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലെന്നും ഐടി തിരച്ചില്‍ രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ലെന്നും റായ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button