Latest NewsNewsInternationalGulfQatar

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കൽ: കൂടുതൽ നടപടികളുമായി ഖത്തർ

ദോഹ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ കർശനമാക്കി ഖത്തർ. നിരീക്ഷണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പഞ്ചവത്സര നയം വികസിപ്പിച്ചതായാണ് നഗരസഭ മന്ത്രാലയം അറിയിക്കുന്നത്.. നഗരസഭകാര്യ വിഭാഗം അണ്ടർ സെക്രട്ടറി ഓഫിസാണ് നയം തയാറാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: വി.സിമാർക്ക് കക്ഷിരാഷ്ട്രീയമുണ്ടെന്ന് പറയുന്നത് തെറ്റ് : ഗവർണർ കത്ത് അയച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

2 മേഖലകൾ കേന്ദ്രീകരിച്ചാണ് നയം തയാറാക്കിയിരിക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളുമാണ് ആദ്യത്തെ മേഖലയിൽ തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷ്യനിരീക്ഷണത്തിനുള്ള നടപടികളും നവീകരിച്ചു. നയങ്ങൾ പ്രകാരം പരിശോധനാ ഉദ്യോഗസ്ഥർക്കുള്ള മാർഗനിർദ്ദേശങ്ങളും തയ്യാറാക്കും. നയത്തിലെ രണ്ടാമത്തെ മേഖല മാനവ വിഭവശേഷിയാണ്. പരിശോധനാ ഉദ്യോഗസ്ഥരുടെ യോഗ്യതയും പരിചയവും അനുസരിച്ച് ചുമതലകൾ നൽകാനാണ് തീരുമാനം. ഉത്പന്നങ്ങളുടെ കാലാവധി, ഗുണനിലവാരം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധനയ്ക്ക് വിധേയമാകും.

Read Also: സൗദിയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button