KeralaNewsIndia

അഞ്ചംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ: അഞ്ചംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . തമിഴ്നാട് വിഴുപുരത്താണ് അഞ്ചംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വി. പുതുപാളയം ഗ്രാമത്തിലെ ദമ്പതികളേയും അവരുടെ മൂന്നു മക്കളേയുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍ക്കാരനാണ് മരണ വിവരം പോലീസില്‍ അറിയിച്ചത്.

Read Also : വാഹനാപകടം; ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പിക്ക് പരിക്ക്

സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏഴ്, എട്ട് വയസ്സുള്ള പെണ്‍കുട്ടികളും അഞ്ചുവയസ്സുകാരനായ ആണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തെ തിങ്കളാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടെത്തുന്നത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷമാവാം ദമ്പതിമാര്‍ ജീവനൊടുക്കിയതെന്ന നിഗമനത്തിവലാണ് പോലീസ്.
അയല്‍ക്കാരനാണ് അഞ്ചുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിവരം പോലീസില്‍ അറിയിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിഴുപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button