Latest NewsIndiaNews

പട്ടിക വർ​ഗ വിഭാ​ഗത്തിന് 100 ശതമാനം ജോലിയോ? ; മറുപടിയുമായി സുപ്രീംകോടതി

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ചിന്‍റേതാണ് വിധി

ദില്ലി; പട്ടിക വർ​ഗ വിഭാ​ഗത്തിന് 100 ശതമാനം ജോലിയെന്ന വിഷയത്തിൽ തീരുമാനമെടുത്ത് സുപ്രീം കോടതി, അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഭരണഘടനാ ബഞ്ചിന്‍റെ വിധി പുറത്ത് വന്നിരിക്കുന്നത്. പട്ടികവർ​ഗ വിഭാഗത്തിന് 100 ശതമാനം ജോലി സംവരണമെന്ന തീരുമാനം ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി വ്യക്തമാക്കി,

കൂടാതെ അടുത്തിടെ 100% പട്ടിക വർഗ അധ്യാപകർക്ക് ജോലി നൽകിയ ആന്ധ്രപ്രദേശ്, തെലങ്കാന സർക്കാരുകളുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി,, 50 ശതമാനം സംവരണം പാലിക്കാത്തതിന് ഇരു സർക്കാരുകൾക്കും പിഴയീടാക്കിയ സുപ്രീം കോടതി സംവരണ തത്വം ലംഘിച്ചതിന് മറുപടി നൽകണമെന്നും സർക്കാറുകൾക്ക് നിർദേശം നല്‍കി,, ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ചിന്‍റേതാണ് വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button