Latest NewsBikes & ScootersNewsAutomobile

രാജ്യത്തെ സ്കൂട്ടർ വിൽപ്പനയിൽ നേട്ടം കൈവിടാതെ ഹോണ്ട ആക്റ്റീവ

രാജ്യത്തെ സ്കൂട്ടർ വിൽപ്പനയിൽ നേട്ടം കൈവിടാതെ ഹോണ്ട ആക്റ്റീവ. നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ പകുതിയിലെ ഇരുചക്ര വില്‍പ്പനയിലും ആക്റ്റീവ ഒന്നാം സ്ഥാനം നില നിർത്തി. ഏപ്രില്‍ മുതല്‍ സെപ്‍തബര്‍ വരെയുള്ള ആറു മാസ കാലയളവിൽ 14 ലക്ഷത്തോളം (13,93,256) യൂണിറ്റ് ആക്ടിവയാണ് ഹോണ്ട വിറ്റത്. പ്രതിദിനം ശരാശരി 7,740 യൂണിറ്റും, ഓരോ മിനിറ്റിലും അഞ്ച് പുതിയ ഉപഭോക്താക്കള്‍ ആക്ടീവ സ്വന്തമാക്കുന്നുവെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന വിപണിയില്‍ 14 ശതമാനവും ആക്റ്റീവയ്ക്ക് സ്വന്തം. സ്‌കൂട്ടര്‍ വിപണിയിലേക്ക് വരുമ്പോള്‍ 56 ശതമാനം വിഹിതവും ആക്ടീവയ്ക്കാണെന്നും ഹോണ്ട അവകാശപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം ഇക്കാലയളവിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനത്തോളം ഇടിവ് ഉണ്ടായിട്ടുണ്ട്. 2018 – 19ന്റെ ആദ്യ പകുതിയിൽ 17,86,687 ആക്ടീവകളെ വിറ്റിരുന്നത്. ഇന്ത്യൻ വാഹന വിപണിയിലെ പ്രതിസന്ധിക്ക് ഉദ്ദാഹരണമാണ് രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ആക്ടീവയ്ക്കു നേരിട്ട ഇടിവ്.‌

Also read : കാറുകൾ തിരിച്ച് വിളിച്ച് ഹോണ്ട

2001-ലാണ് ആദ്യ ആക്ടീവ വിപണിയിലെത്തുന്നത്. 2.20 കോടി യൂണിറ്റുകള്‍ ഇതുവരെ ഹോണ്ട വിറ്റഴിച്ചിട്ടുണ്ട്. മേയ് അവസാനത്തോടെ ആക്ടീവ ഫൈവ് ജി ലിമിറ്റഡ് എഡീഷൻ നിരത്തിലെത്തിയിരുന്നു. തുടര്‍ന്ന് ബി എസ് ആറ് നിലവാരമുള്ള ‘ആക്ടീവ 125’ അടുത്തിടെ വിപണിയിൽ എത്തിച്ചിരുന്നു. ആക്ടീവ ഐ, ആക്ടീവ 5G,എന്നിവയാണ് ആക്ടീവ വിഭാഗത്തിലെ മറ്റു വകഭേദങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button