Latest NewsKerala

ഗസ്റ്റ് അധ്യാപകരാകാനും ഇനി യു.ജി.സി. നെറ്റ്

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ അധ്യാപക – അനധ്യാപക നിയമനത്തിന് യു.ജി.സി. നെറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി സർക്കാർ. മതിയായ യോഗ്യതകള്‍ ഇല്ലാത്തവര്‍ സ്വാശ്രയ കോളേജുകളില്‍ പഠിപ്പിക്കുന്നതും പരീക്ഷാ മൂല്യനിര്‍ണയം നടത്തുന്നതും ഉന്നത വിദ്യാഭ്യാസത്തിന്റ ഗുണനിലവാരത്തെ ബാധിക്കുന്നു എന്ന ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. നിയമം നിലവില്‍ വരുമ്പോള്‍ നിലവിലെ അധ്യാപകര്‍ക്ക് യോഗ്യത നേടുന്നതിനുള്ള ആവശ്യമായ സമയം നല്‍കും. അധ്യാപകരുടെ രേഖകള്‍ അതത് സര്‍വകലാശാലകളില്‍ സൂക്ഷിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഇതിനായി സ്വാശ്രയ കോളേജുകളെക്കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്തെ സര്‍വകലാശാലകളുടെ നിയമം ഭേദഗതി ചെയ്യും. അടുത്ത അധ്യയനവര്‍ഷത്തോടെ നിയമ ഭേദഗതി നടപ്പിലാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button