KeralaLatest News

ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രത്തിനടിയിലേക്ക് തെറിച്ചുവീണു; കണ്ടക്ടര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കൊച്ചി: ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രത്തിനടിയിലേക്ക് തെറിച്ചുവീണ കണ്ടക്ടര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. വാതിലിന് സമീപം നിന്ന് ടിക്കറ്റ് കൊടുക്കുന്നതിനിടെ വടക്കന്‍ പറവൂര്‍ ചിറ്റാറുകര സ്വദേശി പ്രവീണ്‍ ബസില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു. എറണാകുളം വരാപ്പുഴ പാലത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. നിറയെ യാത്രക്കാരുമായി എറണാകുളത്തേയ്ക്ക് പോകുകയായിരുന്നു ബസ്. തിരക്കായിരുന്നതിനാല്‍ പിന്‍വാതിലിലൂടെയിറങ്ങി മുന്നില്‍ കയറി ടിക്കറ്റ് നല്‍കുകയായിരുന്നു പ്രവീണ്‍. വാതില്‍ ശരിക്ക് അടയാതിരുന്നതാണ് അപകടമായത്. റോഡിലേക്ക് വീണ പ്രവീണ്‍ പിന്നിലെ ചക്രത്തില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ബസിന് തൊട്ടുപിന്നാലെ നിരനിരയായി നിറയെ വാഹനങ്ങളുണ്ടായിരുന്നു. മുഖത്ത് ചെറിയ പരിക്കുകളോടെ പ്രവീണിനെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button