Latest NewsIndiaNews

ഹാദിയ കേരളഹൗസിൽ; കഞ്ഞികുടി മുട്ടി മലയാളികൾ

ന്യുഡല്‍ഹി: സുപ്രീം കോടതിയില്‍ ഹാജരാകുന്നതിനായി ഹാദിയയെ കേരളഹൗസിൽ പാർപ്പിച്ചിരിക്കുന്നതിനാൽ കഞ്ഞികുടി മുട്ടി മലയാളികൾ. കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന കേരള ഹൗസിലേക്ക് പുറത്ത് നിന്ന് ആരെയും കയറ്റി വിടുന്നില്ല.മാധ്യമങ്ങൾക്കും ഇവിടെ നിയന്ത്രണമുണ്ട്. ഡല്‍ഹി മലയാളികള്‍ ആഹാരം കഴിക്കാന്‍ ആശ്രയിക്കുന്ന കേരള ഹൗസ് കാന്റീനിലും പുറത്ത് നിന്നുള്ളവരുടെ പ്രവേശനം വിലക്കിയിട്ടുണ്ട്.

നാളെയാണ് ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നത്. ഹാദിയയെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button