Kerala

ആത്മഹത്യയുടെ വക്കിലെന്ന് പി.കെ ജയലക്ഷ്മി

മാനന്തവാടി● വ്യാജ ആരോപണങ്ങളും ആസൂത്രിത നീക്കങ്ങളും തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്ന് മുൻ മന്ത്രി പി.കെ.ജയലക്ഷ്മി. ചില സൈബർ ക്വട്ടേഷൻ സംഘങ്ങങ്ങള്‍ തനിക്കെതിരെ ആരോപണങ്ങളും സത്യമല്ലാത്തവാര്‍ത്തകളും ചമയ്ക്കുകയാണെന്നും. ഇത് തന്നെ കടുത്ത മാനസിക സംഘർഷത്തിലാക്കിയിരിക്കുകയാണ് എന്നും ജയലക്ഷ്മി പറഞ്ഞു. ഇത്തരം സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആദിവാസി സമൂഹത്തിൽപ്പെട്ട വനിതയായ തന്നെ സമൂഹത്തിൽ താറടിച്ചു കാണിക്കരുത്. മന്ത്രിയായിരുന്ന സമയത്ത് മാതൃകാപരമായ നിരവധി പദ്ധതികൾ ന‌‌ടപ്പാക്കിയിരുന്നു. ചീഫ് സെക്രട്ടറി മുതൽ കലക്‌ടർ തുടങ്ങി പ‌ട്ടികവർഗവികസനവകുപ്പിലെ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ വരെ ഇടപെട്ടാണ് പലതും നടപ്പാക്കിയത്. എന്നാല്‍ താന്‍ കടം എഴുതിതള്ളിയതാണു എല്ലാത്തിനും പ്രശ്നം എന്നാണ് ചിലര്‍ പറയുന്നത്. ആദിവാസികളു‌ടെ കടം എഴുതിത്തള്ളുന്നതിൽ തന്റെ ബന്ധുക്കൾക്ക് അനർഹമായി സൗജന്യം കൊടുത്തു എന്നാണ് ആരോപണം. തന്റെ കുടുംബപ്പേരുള്ള ഇരുന്നൂറിലധികം ആളുകളുണ്ട്. അവരെല്ലാം ബന്ധുക്കളല്ല. മാത്രമല്ല, കേന്ദ്രനിയമങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന ബാങ്കുകളിൽ ഏതെങ്കിലും വ്യക്തിയുടെ ക‌ടം എഴുതിത്തള്ളമെന്ന് സംസ്ഥാനമന്ത്രി ആവശ്യപ്പെട്ടാൽ ഏതെങ്കിലും ബാങ്ക് നടപ്പാക്കുമോ ? എന്നും ജയലക്ഷ്മി ചോദിച്ചു. ആരോപണങ്ങള്‍ സത്യമെന്ന് തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button