NewsIndiaTechnologyAutomobile

ഹോണ്ട അമെയ്‌സിന്റെ വില്‍പ്പനയില്‍ ഉജ്ജ്വല നേട്ടം

ഹോണ്ട കാര്‍സ് ഇന്ത്യയുടെ ശ്രേണിയില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ വില്‍പ്പനയ്‌ക്കെത്തിയ ആദ്യ മോഡല്‍ ‘അമെയ്‌സി’ന്റെ വില്‍പന രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുകയാണ്. ഇതോടെ ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകളില്‍ ഏറ്റവും വേഗം ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിക്കുന്ന കാറുമായി ‘അമെയ്‌സ്’. പുറത്തെത്തി മൂന്നു വര്‍ഷം കൊണ്ട് രണ്ടു ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിച്ചത് ‘അമെയ്‌സി’നെ സംബന്ധിച്ചിടത്തോളം ഉജ്വല നേട്ടമാണെന്ന് ഹോണ്ട കാഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ജ്ഞാനേശ്വര്‍ സെന്‍ അഭിപ്രായപ്പെട്ടു. പുതിയ ഉപയോക്താക്കളെ ഹോണ്ട കുടുംബത്തില്‍ അംഗങ്ങളാക്കാനും ‘അമെയ്‌സി’നു സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പണത്തിനൊത്ത മൂല്യത്തിനൊപ്പം ഹോണ്ടയുടെ കരുത്തായ ഗുണമേന്മയും ദൃഢതയും വിശ്വാസ്യതയുമൊക്കെ സംഗമിക്കുന്നതിനാല്‍ വന്‍നഗരങ്ങളില്‍ മാത്രമല്ല ചെറു പട്ടണങ്ങളിലും ‘അമെയ്‌സി’നു മികച്ച സ്വീകാര്യതയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

 

കഴിഞ്ഞ മാര്‍ച്ചില്‍ ‘അമെയ്‌സി’ന്റെ പരിഷ്‌കരിച്ച പതിപ്പും ഹോണ്ട പുറത്തിറക്കിയിരുന്നു. ധീരത തുളുമ്പുന്ന രൂപകല്‍പ്പനയും പ്രീമിയം അകത്തളവും ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായിരുന്നു നവീകരിച്ച ‘അമെയ്‌സി’ന്റെ സവിശേഷത. ‘ബ്രയോ’യിലെ 1.2 ലീറ്റര്‍ ഐ വിടെക് പെട്രോള്‍ എന്‍ജിനു പുറമെ 1.5 ലീറ്റര്‍, ഐ.ഡി ടെക് ഡീസല്‍ എന്‍ജിന്‍ സഹിതവും ‘അമെയ്‌സ്’ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം നാലു വീതം വകഭേദങ്ങളില്‍ മാനുവല്‍ ട്രാന്‍സ്മിഷനോടെ ഈ കാര്‍ വില്‍പ്പനയ്ക്കുണ്ട്: ഇ, എസ്, എസ്.എക്‌സ്, വി.എക്‌സ്. കൂടാതെ പെട്രോള്‍ എന്‍ജിനുള്ള എസ്, വി എക്‌സ് വകഭേദങ്ങള്‍ക്കൊപ്പം സി.വി.ടി ട്രാന്‍സ്മിഷനും ലഭ്യമാണ്.

 

പുതുവര്‍ണമായ ബ്ലൂയിഷ് ടൈറ്റാനിയം മെറ്റാലിക് അടക്കം ഏഴു നിറങ്ങളില്‍ ‘അമെയ്‌സ്’ വാങ്ങാം; കര്‍ണെലിയന്‍ റെഡ് പേള്‍, അര്‍ബന്‍ ടൈറ്റാനിയം മെറ്റാലിക്, അലബസ്റ്റര്‍ സില്‍വര്‍ മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, ടഫെറ്റ വൈറ്റ്, ഓര്‍ക്കിഡ് വൈറ്റ് പേള്‍ എന്നിവയാണു മറ്റു നിറങ്ങള്‍. വണ്‍ ക്ലാസ് എബൗവ് ഇന്റീരിയര്‍ ഡിസൈന്‍, ഇരട്ട വര്‍ണ, ഫ്യൂച്ചറിസ്റ്റിക് കോക്പിറ്റ്, സില്‍വര്‍ അക്‌സന്റുള്ള ഇന്‍സ്ട്രമെന്റ് പാനല്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ(എം.ഐ.ഡി) സഹിതം ത്രിമാന സ്പീഡോമീറ്റര്‍ തുടങ്ങിയവയും കാറിന്റെ സവിശേഷതകളായി ഹോണ്ട അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button