കണ്ണൂര്‍: മലയാളിയുടെ ആഹാര പട്ടികയിലെ രുചികരമായ പുതിയ വിഭവം ആരോഗ്യത്തിനു വില്ലനാകുന്നു. കണ്ടാല്‍ നാടന്‍ കോഴിമുട്ട ആണെന്ന് തോന്നുന്ന അടുത്തറിയുമ്പോള്‍ അങ്ങനെയല്ല എന്ന് രുചിയിലൂടെയും മണത്തിലൂടെയും മനസിലാക്കാവുന്ന ഇത് പക്ഷെ വളരെ സൂക്ഷ്മമായ് നിരീക്ഷിചാലെ വ്യാജനാണെന്ന് മനസിലാക്കാന്‍ സാധിക്കൂ. ഇത്തരം മുട്ടകള്‍ ഇപ്പോള്‍ ധാരാളം നമ്മുടെ വിപണികളില്‍ എത്തിയിട്ടുണ്ട്. ഇത്തരം മുട്ടകള്‍ക്ക് കോഴിയുമായ് യാതൊരു ബന്ധവും ഇല്ലെന്നാണ് പറയപ്പെടുന്നത്. കോഴി ഇല്ലാതെ കൃത്രിമമായി നിര്മിചെടുക്കുന്ന ഈ മുട്ട നാട്ടിന്‍പുറങ്ങളില്‍ പോലും എത്തിയിരിക്കുകയാണ്. ആരോഗ്യവകുപ്പ് പക്ഷെ ഇതൊന്നും അറിയില്ല എന്ന് പറഞ്ഞു കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
ഗുരുതരമായ ധാരാളം രോഗങ്ങള്‍ക്ക് കാരണമാകുന്ന ഈ വ്യാജമുട്ട കുട്ടികള്‍ അടക്കം ഉള്ളവര്‍ക്ക് കടുത്ത അപകടമാണ്. സമൂഹത്തിന് മുഴുവന്‍ കനത്ത ഭീഷണിയാണ് ഇവ. തനി നാടന്‍ കോഴിമുട്ടയുടെ നിറത്തില്‍ ആണ് ഇവ എത്തുന്നത്. ഇവ വിപണിയില്‍ വന്‍ ഡിമാന്റ് ഉണ്ടാക്കിയതും നാടന്‍ എന്ന പേരിലാണ്. ചൈനീസ് നിര്‍മ്മിത മുട്ട എന്ന് പൊതുവേ പറയുന്ന ഈ വ്യാജന് വില കൂടുതലാണ്. തമിഴ്നാട് നിന്നുമെത്തുന്ന ഈ മുട്ടക്ക് പൊതുവിപണിയില്‍ നൂറെണ്ണത്തിനു 360 രൂപയാണ് വില. ചില്ലറ വില്‍പ്പനക്കാര്‍ ഒന്നിന് നാല് രൂപ എന്ന രീതിയിലാണ് ഈടാക്കുന്നത്. എന്നാല്‍ നാടന്‍ മുട്ടയുടെ വ്യാജനായെതുന്ന ചൈനീസ് മുട്ടയ്ക്ക് ആറു രൂപ വാങ്ങിയാണ് ചില്ലറ വില്‍പ്പന നടത്തുന്നത്. ചൈനയാണ് ഈ മുട്ടയുടെ ഉത്ഭവ കേന്ദ്രം എന്ന് പറയപ്പെടുന്നുണ്ടെങ്കിലും മറ്റു ചില രാജ്യങ്ങളിലും ഇത്തരം മുട്ടകള്‍ ഉണ്ടാക്കുന്നുണ്ടെന്നും പറയപ്പെടുന്നു.
വ്യാജ മുട്ടയിലെ ഘടകങ്ങള്‍ അത് കഴിക്കുന്നവരെ ഇഞ്ചിഞ്ചായി കൊല്ലുവാനും ഈ രുചിക്ക് അടിമയാക്കുവാനും ശേഷിയുള്ളവയാണ്. ഇവയുടെ നിറം നാടന്‍ മുട്ടയുടെത് ആണെങ്കിലും തൊട്ടാല്‍ ഇവ പരുക്കനാണ്. സാധാരണ കേടുവന്ന മുട്ടകള്‍ ആണ് കുലുക്കുമ്പോള്‍ ശബ്ദം കേള്‍ക്കുന്നത്. എന്നാല്‍ വ്യാജ മുട്ട കേടുവരികയില്ല എന്ന് മാത്രമല്ല എപ്പോഴും കുലുക്കമുല്ലവയായിരിക്കും. സാധാരണ കോഴിമുട്ട പൊട്ടിച്ചാല്‍ ഉള്ളില്‍ നേരിയ പാട കാണാന്‍ കഴിയും എന്നാല്‍ വ്യാജ മുട്ട പൊട്ടിച്ചാല്‍ ഇതിനുള്ളില്‍ പാട കാണില്ല. അസ്ഥി ദ്രവിക്കുക, കരള്‍ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, മറവിരോഗം എന്നിവയാണ് ചൈനീസ് മുട്ട ഇത് കഴിക്കുന്നവര്‍ക്ക് സമ്മാനിക്കുന്നത്. ഒരു കോഴിമുട്ട ഉത്പാദിപ്പിക്കാനുള്ള ചെലവിന്‍റെ അഞ്ചില്‍ ഒന്ന് മതി വ്യാജ മുട്ടയുടെ ഉത്പാദനത്തിന്.
കൂടുതലും ഇവ ഉപയോഗിച്ച് വരുന്നത് തട്ടുകടകളിലെയും ഹോട്ടലുകളിലെയും വിഭവങ്ങളിലാണ്. ഫ്രൈഡ് റൈസ്, ന്യൂടില്‍സ് പോലുള്ള ഉത്പന്നങ്ങളില്‍ ഇവയുടെ രുചിവ്യത്യാസം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്.
Post Your Comments