Life Style

കഴിഞ്ഞ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തെരഞ്ഞ നീലച്ചിത്ര താരം

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ പോണ്‍ സ്റ്റാര്‍ ആരെന്നോ? ലബനീസ്-അമേരിക്കന്‍ നീലച്ചിത്ര നടി 22 കാരിയായ മിയ ഖലിഫയെയാണ് ഇന്ത്യക്കാര്‍ ഏറ്റവുമധികം ഓണ്‍ലൈനില്‍ തെരഞ്ഞത്. ഓണ്‍ലൈന്‍ വിവരങ്ങളെ വിലയിരുത്തി ‘ദി ഗൂഞ്ച് ഇന്ത്യ ഇന്‍ഡ്കസ് 2015’ എന്ന പേരില്‍ സീ ന്യൂസും- ഗൂഞ്ച് ലാബ് എന്ന മീഡിയ കമ്പനിയും ചേര്‍ന്ന് തയാറാക്കിയ പട്ടികയിലാണ് മിയ ഖലിഫ (73.12%) ഒന്നാം സ്ഥാനത്തെത്തിയത്.

മിയ കാലിസ്റ്റ എന്ന പേരിലും അറിയപ്പെടുന്ന മിയ ഖലിഫ 2014 ലാണ് അശ്ലീല ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ലബനോന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ ജനിച്ച മിയ ഖലീഫയും കുടുംബവും അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. മുസ്ലിം വസ്ത്രമായ ഹിജാബ് ധരിച്ച് അശ്ലീല ചിത്രത്തില്‍ അഭിനയിച്ചതിന് മിയയ്ക്ക് ഭീകരസംഘടനകളില്‍ നിന്നും വധ ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട്.

ഇന്ത്യന്‍ വംശജയായ മുന്‍ അമേരിക്കന്‍ നീലച്ചിത്ര നടി പ്രിയ അഞ്ജലി റായിയാണ് ഇന്ത്യക്കാര്‍ ഏറ്റവും അധികം തെരഞ്ഞ രണ്ടാമത്തെ പോണ്‍ സ്റ്റാര്‍. 11.96 ശതമാനം പേരാണ് ഇവരുടെ വീഡിയോകള്‍ക്കായി ഇന്റര്‍നെറ്റില്‍ പരതിയത്.

ജൂലിയ ആന്‍ (9.78% ), ബ്രാന്‍ഡി ലവ് (6.54%), അവ ആഡംസ് (5.36 %) എന്നിവരാണ്‌ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. സൗജന്യ വീഡിയോ സ്ട്രീമിംഗ് സൈറ്റുകളായ എക്സ് വീഡിയോസ്, പോണ്‍ ഹബ് എന്നിവയിലേയും, ഗൂഗിള്‍ സേര്‍ച്ച്‌, ഫേസ്ബുക്ക്‌ മെന്‍ഷന്‍സ്, ട്വിറ്റര്‍ മെന്‍ഷന്‍സ്, പ്രമുഖ ന്യൂസ് വെബ്‌സൈറ്റുകളിലെയും, യൂട്യൂബിലെയും മെന്‍ഷനുകള്‍ എന്നിവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ അശ്ലീല വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം അതിശയിപ്പിക്കുന്ന വര്‍ധനയുണ്ടായതായും ഗൂഞ്ച് ഇന്‍ഡക്സ്-2015 പറയുന്നു.

Goonj-India-Index-V1

shortlink

Related Articles

Post Your Comments

Related Articles


Back to top button