Parayathe VayyaWriters' Corner

നിരത്തുകളിലെ ആഘോഷങ്ങൾ ഉപേക്ഷിക്കപ്പെടെണ്ടത്

ഗൌരിലക്ഷ്മി

കേരളത്തിലെ ആരാധനാലയങ്ങളിൽ എല്ലാ വർഷവും ആഘോഷ ഉത്സവങ്ങൾ നടത്തി വരാറുണ്ട്. എന്നാൽ സംസ്ഥാനത്തെ പൊതു നിരത്തുകളിൽ കൊണ്ടാടപ്പെടുന്ന ഇത്തരം ആഘോഷങ്ങൾ എന്താണ് ഉദ്ഘോഷിക്കുന്നത്? പൊതു നിരത്തുകൾ യാത്രകൾക്കും വാഹനങ്ങൾക്കും ഉള്ളതാനെന്നാണ് പൊതുവിലുള്ള തത്വവും അംഗീകരിക്കപ്പെട്ട നിയമവും. എന്നാൽ അനധികൃതമായി ഇത് പലരും കയ്യേറാറുണ്ട് , വിൽപ്പനശാലകൾ ഒക്കെ റോഡിന്റെ ഓരത്താണെങ്കിൽ പോലും ഇതുണ്ടാക്കുന്ന ഗതാഗത തടസ്സവും ഒക്കെ പ്രശ്നമാകുന്ന അവസരത്തിലാണ് ആഘോഷങ്ങളുടെ ഗരിമയും ചൂണ്ടി കാട്ടപ്പെടുന്നത്. ഇത്തരം ആഘോഷങ്ങളിൽ മിക്കപ്പോഴും ആമ്പുലൻസുകൾ ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകൾ പോലും കുടുങ്ങുന്നു എന്നതും ശ്രദ്ധിക്കപ്പെടെണ്ടതാണ്.

ദീർഘദൂര യാത്രകളിൽ പലപ്പോഴും വാഹനം ഡ്രൈവ് ചെയ്യുനവർ വളരെയേറെ ക്ഷീണിതരും ഗതാഗത തടസ്സങ്ങൾ കൊണ്ട് പലപ്പോഴും അസ്വസ്ഥരും ആയിരിക്കാം. ഇത് സ്വാഭാവികമായി ഉണ്ടാകുന്നതാണ്. എന്നാൽ പലപ്പോഴും വഴികളിൽ കാണപ്പെടുന്ന ആരാധനാലയങ്ങളുടെ ആഘോഷങ്ങളെ മാറി കടന്നു പോകുമ്പോൾ എത്രമാത്രം മനസ്സുകൊണ്ട് ആരാധനയെ പോലും നിന്ദിച്ചിരിക്കാം. ഇന്ന് കേരളത്തിലെ പ്രധാന പാതകളിലെ ക്ഷേത്രങ്ങളും പള്ളികളും നിലകൊള്ളുന്ന റോഡുകളിൽ പോലും ഉത്സവത്തിനോടും പെരുന്നാളിനോടും അനുബന്ധിച്ചുള്ള ഗതാഗത കുരുക്ക് നിത്യ സംഭവമാണ്. പലപ്പോഴും ഇവിടുത്തെ വാഹന ഗതാഗതം നിയന്ത്രിയ്ക്കുന്നത് പൊലീസ് പോലും ആകില്ല.

റോഡു നിയമങ്ങൾ ആരാലും പാലിക്കപ്പെടെണ്ടത് തന്നെയാണ്. പക്ഷെ മലയാളികളെ സംബന്ധിച്ച് കേരളത്തിൽ അത് ഇത്തിരി ബുദ്ധിമുട്ടുള്ള വിഷയവുമാണ്‌. നിയമങ്ങൾ എങ്ങനെ ലംഘിക്കാം എന്നതാണ് നമ്മുടെ പ്രിയ വിഷയം. ഇതേ വ്യക്തികൾ ജോലി കിട്ടി വിദേശ രാജ്യങ്ങളിൽ പോയാൽ അവിടുത്തെ നിയമങ്ങളെ അനുസരിക്കുന്നതും കാണാം. ശക്തമായ നിയമം നിലനില്ക്കുന്ന , ശിക്ഷണം നിലനിർത്തുന്ന രാജ്യങ്ങളെയും നിയമങ്ങലെയുമെ ഭയക്കെണ്ടാതുള്ളൂ എന്ന് നമുക്കറിയാം. പലപ്പോഴും വണ്ടി അപകടങ്ങളിൽ ആളുകൾ മരണപ്പെട്ടാൽ പോലും പ്രതി സ്വാധീനം ഉള്ള വ്യക്തിയാണെങ്കിൽ വളരെയെളുപ്പത്തിൽ നിയമത്തിൽ നിന്ന് ഊരിപ്പോരാവുന്നതെയുള്ളൂ . സെക്ക്യൂരിറ്റിയായിരുന്ന ചന്ദ്രബോസിന്റെ കേസ് ഇപ്പോഴും കോടതിയുടെ പരിഗണയിൽ ആണല്ലോ. ഏതാണ്ട് വിധി നിസാമിനു അനുകൂലവും ആണ്. ഇതേ നിസാമിന്റെ പ്രായ പൂർത്തിയാകാത്ത മകനെ വാഹനം ഓടിച്ചതിന്റെ പേരിലുള്ള കേസും നിസാമിന്റെതായുണ്ട്.

പറഞ്ഞു വന്നത് അനാവശ്യമായി നിരത്തുകൾ കയ്യേറുന്നതിനെ കുറിച്ചാണ്. ആഘോഷങ്ങൾ അനിവാര്യം തന്നെ. എന്നാൽ നിരത്തുകളിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്ന ആരാധനാലയങ്ങളുടെ ആഘോഷങ്ങൾ പൊതുജനത്തിന് ബുദ്ധിമുട്ടും ആണ്. നിരോധനമല്ല, നിയന്ത്രണം ആണ് ഇവിടെ പ്രായോഗികമായ പരിഹാരം. പൊതു നിരത്തുകൾ ആഘോഷങ്ങൾക്കായി ഉപയോഗിച്ച് ഗതാഗതം തടയുന്നത് നിയന്ത്രിയ്ക്കുക തന്നെ വേണം. പലപ്പോഴും സ്വന്തം റോഡെന്ന മട്ടിൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർ കുട്ടികളെ കൊണ്ട് പോലും അശ്രദ്ധമായി നിരത്തുകൾ ക്രോസ് ചെയ്യുന്നത് അപകടകരവുമാണ് . ഇത്തരം സംഭവങ്ങൾ പതിവാണ് താനും. വളരെ ശക്തമായ നിയമങ്ങള ഇക്കാര്യത്തിൽ ഉണ്ടാകണം. പ്രാബല്യത്തിലുള്ള നിയമങ്ങൾ ഇതിനു അശക്തമാണെങ്കിൽ , പൊളിച്ചെഴുത്തും ഉണ്ടാകണം. കാരണം ഇത് കാലത്തിന്റെ ആവശ്യവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button