East Coast Special

ജീവിതത്തിൽ നിന്ന് ഒഴിവാക്കേണ്ടവർ

ശ്രീരാമൻ

തന്റെ മുന്നിൽ മധുരമായി സംസാരിക്കുകയും അല്ലാത്തപ്പോൾ തനിയ്ക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെ ഒഴിവാക്കുക തന്നെ വേണം , അവർ മുകളിൽ മാത്രം പാല ഉള്ള വിഷ കുംഭം പോലെ ആണ്.
ചാണക്യ വചനമാണിത്. ഇത്തരത്തിൽ ഉള്ള എത്രയോ സുഹൃത്തുക്കള നമുക്കുണ്ടാകും. കാര്യം കാണാൻ ഇതൊരു അറ്റം വരെയും പോകുന്ന തരത്തിലുള്ളവരാണ് ഇക്കൂട്ടർ. അതിനായി നമ്മുടെ മുന്നിൽ അഗാധമായ സ്നേഹം അഭിനയിച്ചു, സരസവും സ്നേഹ നിർഭരവുമായ സംഭാഷണങ്ങൾ നടത്തി പ്രീതി പിടിച്ചു പറ്റാൻ ഇത്തരക്കാർ മിടുക്കരാണ്. ചാണക്യൻ ഇത്തരക്കാരെ താരതമ്യപ്പെടുത്തിയിരിക്കുന്നത് മുകളിൽ പാല ഉള്ള വിഷ കുംഭം പോലെ എന്നാണു. കാലത്തിനൊത്ത് ആ ചൊല്ല് മാറ്റി പറഞ്ഞാൽ അഴകുള്ള ചക്കയിൽ ചുളയില്ലാ എന്നും പറയാം.
പുറമേയ്ക്ക് ഉള്ള ഒരു സുഹൃത്തിന്റെ സ്നേഹമോ സഹായ സഹകരണങ്ങളോ കണ്ടു അയാളെ അന്ധമായി വിശ്വസിക്കരുത് എന്ന് പാഠം.
ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും അയാളുടെ എല്ലാ ദുർഗുണങ്ങളോടും കൂടി തന്നെയാണ് നാം അയാളെ ചങ്ങാതി ആക്കുന്നത്. എന്നാൽ പലപ്പോഴും അയാളുടെ നിഗൂഡ ലക്ഷ്യങ്ങൾ നമുക്ക് മുന്നിൽ തുറന്നു വയ്ക്കണമെന്നില്ല. ലോകം മാറുകയാണ്‌. ചാണക്യൻ കാലത്തിനു അതീതനായി ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിവുള്ള വ്യക്തിയായിരുന്നു എന്നത് അദ്ദേഹത്തിന്റെ ഓരോ വചനങ്ങളിലും വ്യക്തമാണ്. സുഹൃത്തുക്കൾ എത്ര ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരാണെങ്കിലും അവരെ വ്യക്തമാക്കി മനസ്സിലാക്കുവാൻ ശ്രദ്ധിക്കുക തന്നെ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button